ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗു​ക​ൾ; അ​ന്വേ​ഷ​ണം ശക്തമാക്കുന്നു

12:43 AM Jan 16, 2019 | Deepika.com
തൃ​​​ശൂ​​​ർ: കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട 54 ബാ​​​ഗു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ശ​​ക്ത​​മാ​​​ക്കു​​​ന്നു. കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ന്‍റെ​​​യും നേ​​​വി​​​യു​​​ടേ​​​യും സ​​​ഹാ​​​യം അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ എ​​​സ്പി എം.​​​കെ. ​പു​​​ഷ്ക​​​ര​​​ൻ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്താ​​​ണോ അ​​​ഭ​​​യാ​​​ർഥി​​​ക​​​ളാ​​​ണോ എ​​​ന്ന​​ത് സ്ഥി​​​രീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​ന്ന​​താ​​യും റൂ​​​റ​​​ൽ എ​​​സ്പി ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്.

ബാ​​​ഗു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ സ്ഥ​​​ല​​​ത്തേ​​​യും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​യും സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും കാ​​​ര്യ​​​മാ​​​യൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. മു​​​ന​​​മ്പം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു​​​മാ​​​യി കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ബാ​​​ഗു​​​ക​​​ൾ​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യം ശ​​​ക്ത​​​മാ​​​ണ്. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ശ്രീ​​​കു​​​രും​​​ബ ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ തെ​​​ക്കേ​​​ന​​​ട​​​യി​​​ൽ സ്കൂ​​​ളി​​​നു പി​​​ന്നി​​​ലാ​​​ണു ബാ​​​ഗു​​​ക​​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.