കൊല്ലം: രാജ്യത്തെ വിശ്വാസവും സംസ്കാരവും ഇടതുസർക്കാർ തകർക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയത്തിൽ എൽഡിഎഫിന്റെ നിലപാട് ലജ്ജാകരമാണ്. ഇത്ര തരംതാണ നിലപാട് ആരും പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടന്ന ബിജെപി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ വിഷയത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പാണ്. അവർ പാർലമെന്റിൽ ഒന്നു പറയും. പത്തനംതിട്ടയിൽ മറ്റൊന്നു പറയും. യുഡിഎഫ് നിലപാട് അവർ തുറന്നു പറയില്ല.
അതേസമയം ബിജെപി നിലപാട് എക്കാലത്തും സുവ്യക്തമാണ്. വാക്കും പ്രവൃത്തിയും ഒന്നായ പാർട്ടിയാണ് ബിജെപി. എൽഡിഎഫും യുഡിഎഫും വീരവാദം നടത്തുന്നവരാണ്. മുത്തലാഖ് ബിൽ സംബന്ധിച്ച് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് യുഡിഎഫ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ത്രിപുരയിൽ സംഭവിച്ചത് നാളെ കേരളത്തിലും സംഭവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വിശ്വാസവും സംസ്കാരവും ഇടതു സർക്കാർ തകർക്കുന്നു: മോദി
12:43 AM Jan 16, 2019 | Deepika.com