തിരുവനന്തപുരം: വിവാഹച്ചടങ്ങിനിടെയുണ്ടാവുന്ന അതിരുവിടുന്ന റാഗിംഗിനെതിരേ നിരവധി പരാതികളുയർന്ന സാഹചര്യത്തിൽ ഇതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോലീസിന്റെ മുന്നറിയിപ്പ്. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സത്കാരത്തിന്റെയും മറവിലുള്ള തമാശകൾ സാമൂഹിക പ്രശ്നമാകുന്ന സാഹചര്യത്തിലാണു പോലീസിന്റെ മുന്നറിയിപ്പ്.
ബന്ധുക്കളും നാട്ടുകാരും എതിർക്കാതെ മൗനംപാലിക്കുന്നതാണു റാഗിംഗിന് വളമാകുന്നതെന്നും പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിവാഹച്ചടങ്ങിനിടെ റാഗിംഗ്: മുന്നറിയിപ്പുമായി പോലീസ്
12:29 AM Jan 16, 2019 | Deepika.com