കോട്ടയം: എംജി സർവകലാശാലയിലെ രാജ്യാന്തര-അന്തർസർവകലാശാല നാനോ സയൻസ് - നാനോ ടെക്നോളജി കേന്ദ്രത്തിൽ നടക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി പ്രൊഫസറായ ഡോ. വെൻ ഹുവാ സണിന്റെ ജ്ഞാന പ്രഭാഷണം ഇന്ന് സമാപിക്കും.
ഹൈലി ലീനിയർ വിനൈൽ പോളിത്തിലിൻ, ബയോമാസിൽ നിന്ന് രാസത്വരണം വഴിയുണ്ടാകുന്ന ഫൈൻ കെമിക്കലുകൾ എന്നീ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തി. വിദ്യാർഥികളുമായി സംവദിച്ചു. ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ പ്രസംഗിച്ചു.സർക്കാർ എറു ഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പരിപാടിയുടെ ഭാഗമായി നൽകിയ എറഡൈറ്റ് പ്രൊഫസർ പദവി സംബന്ധിച്ച രേഖകൾ ഡോ. വെൻ ഹുവാ സണിന് ആക്ടിംഗ് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് കൈമാറി.
ഡോ. വെൻ ഹുവാ സണിന്റ പ്രഭാഷണം ഇന്ന് സമാപിക്കും
12:29 AM Jan 16, 2019 | Deepika.com