തൃശൂർ: ഫാംഡി പ്രഫഷണലുകളും വിദ്യാർഥികളും നിരാഹാര സമരത്തിനൊരുങ്ങുന്നു. ആശുപത്രികളിൽ രോഗികൾക്ക് ആനുപാതികമായി ക്ലിനിക്കൽ ഫാർമസി ഡോക്ടർ തസ്തിക സൃഷ്ടിക്കാത്തതുമൂലം തൊഴിലില്ലായ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ഫാം ഡി അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഡൽഹി ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്.
തെലുങ്കാന, ഒൗറംഗബാദ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച സമരമാണ് രാജ്യതലസ്ഥാനത്തേക്കു വ്യാപിക്കുന്നത്. 2008ലാണ് ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യ ഡോക്ടർ ഓഫ് ഫാർമസി കോഴ്സ് തുടങ്ങിയത്. പ്രതിവർഷം 9,900 ഡി ഫാം വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. 30ന് ഡി ഫാം വിദ്യാർഥിയുടെ പിതാവ് സൈമണ്‍ ജോഷ്വ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
ഫാം ഡി: തൊഴിലില്ലായ്മ പരിഹരിക്കാൻ സമരം
12:29 AM Jan 16, 2019 | Deepika.com