കൊച്ചി: മോട്ടോർ ഘടിപ്പിച്ച് കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന സംസ്ഥാനത്തെ പരന്പരാഗത യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20ന് വൈകുന്നേരം അഞ്ചു വരെ ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുകൾ, ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ സ്വീകരിക്കും.
2012 ജനുവരി മുതൽ രജിസ്റ്റർ ചെയ്തതും, 10 മീറ്ററിൽ താഴെ നീളമുളളതും, 10 മീറ്ററിനും 15 മീറ്ററിനും ഇടയിൽ ഒഎഎൽ ഉള്ളതുമായ പരന്പരാഗത യാനങ്ങളായിരിക്കണം. യാനത്തിന്റെ ഉടമസ്ഥന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന യാനമുടമസ്ഥൻ പ്രീമിയം തുകയുടെ10 ശതമാനം ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. അപേക്ഷാഫോം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ, ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവടങ്ങളിൽനിന്നു ലഭിക്കും.
മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ
11:27 PM Jan 15, 2019 | Deepika.com