ടെലിവിഷൻ ജേർണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
11:27 PM Jan 15, 2019 | Deepika.com
തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ അപേക്ഷിക്കണം. www.ksg.keltron.in ൽ അപേക്ഷാ ഫോം ലഭിക്കും .ക്ലാസുകൾ ഫെബ്രുവരിയിൽ ആരംഭിക്കും. പൂരിപ്പിച്ച അപേക്ഷ 31നകം ലഭിക്കണം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ , വിമൻസ് കോളജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം 695014. വിവരങ്ങൾക്ക്: 0471 2325154, 2325154, 8137969292, 9746798082.