മോ​ണ്‍.ജോ​സ​ഫ് ക​ണ്ട​ത്തി​ലി​ന്‍റെ​യും ഫാ. ​വ​ർ​ക്കി കാ​ട്ട​റാ​ത്തി​ന്‍റെ​യും നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് അ​നു​മ​തി

01:00 AM Jan 15, 2019 | Deepika.com
കൊ​​​ച്ചി: അ​​​സീ​​​സി സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് മേ​​​രി ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് (എ​​​എ​​​സ്എം​​​ഐ) സ​​​ന്യാ​​​സി​​​നി​​​സ​​​മൂ​​​ഹ ​സ്ഥാ​​​പ​​​ക​​​ൻ മോ​​​ണ്‍. ജോ​​​സ​​​ഫ് ക​​​ണ്ട​​​ത്തി​​​ൽ, വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​നു (വി​​​സി) തു​​​ട​​​ക്ക​​​മി​​​ട്ട ഫാ. ​​​വ​​​ർ​​​ക്കി കാ​​​ട്ട​​​റാ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ സി​​​ന​​​ഡാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.
കു​​​ഷ്ഠ​​​രോ​​​ഗി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ജീ​​​വി​​​തം സ​​​മ​​​ർ​​​പ്പി​​​ച്ച മോ​​​ണ്‍. ജോ​​​സ​​​ഫ് ക​​​ണ്ട​​​ത്തി​​​ൽ ’കേ​​​ര​​​ള ഡാ​​​മി​​​യ​​​ൻ’ എ​​​ന്ന പേ​​​രി​​​ലും അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

1904 ഒ​​​ക്ടോ​​​ബ​​​ർ 27നു ​​​വൈ​​​ക്ക​​ത്തി​​ന​​ടു​​ത്ത് ചെ​​​ന്പി​​​ലാ​​​ണു ജ​​​ന​​​നം. 1933 ഡി​​​സം​​​ബ​​​ർ 17നു ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 1942 ൽ ​​​ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ കു​​​ഷ്ഠ​​​രോ​​​ഗാ​​​ശു​​​പ​​​ത്രി സ്ഥാ​​​പി​​​ച്ചു. രോ​​​ഗി​​​ക​​​ളു​​​ടെ ശു​​​ശ്രൂ​​​ഷ ല​​​ക്ഷ്യ​​​മാ​​​ക്കി 1949 ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​നു എ​​​എ​​​സ്എം​​​ഐ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​നു രൂ​​​പം ന​​​ൽ​​​കി. 1991 ഡി​​​സം​​​ബ​​​ർ 12നു ​​​ദി​​​വം​​​ഗ​​​ത​​​നാ​​​യി. ചേ​​​ർ​​​ത്ത​​​ല മ​​​തി​​​ല​​​കം എ​​​എ​​​സ്എം​​​ഐ നി​​​ത്യാ​​​രാ​​​ധ​​​ന ചാ​​​പ്പ​​​ലി​​​ലാ​​​ണു ക​​​ബ​​​റി​​​ടം. എ​​​റ​​​ണാ​​​കു​​​ളം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യി​​​രു​​​ന്ന മാ​​​ർ അ​​​ഗ​​​സ്റ്റി​​​ൻ ക​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ ജ്യേ​​​ഷ്ഠ സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​നാ​​​ണു മോ​​​ണ്‍.​​ജോ​​സ​​ഫ് ക​​​ണ്ട​​​ത്തി​​​ൽ.

1851 ഒ​​​ക്ടോ​​​ബ​​​ർ 13നു ​​​പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ പൂ​​​ഞ്ഞാ​​​റി​​​ൽ ജ​​​നി​​​ച്ച ഫാ. ​​​വ​​​ർ​​​ക്കി കാ​​​ട്ട​​​റാ​​​ത്ത് 22 -ാം വ​​​യ​​​സി​​​ൽ പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. ഇ​​​ട​​​മ​​​റ്റം, ത​​​ത്തം​​​പി​​​ള്ളി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, വി​​​ള​​​ക്കു​​​മാ​​​ടം, അ​​​ങ്ക​​​മാ​​​ലി, ഒ​​​ല്ലൂ​​​ർ, എ​​​ഴു​​​പു​​​ന്ന ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ ശു​​​ശ്രൂ​​​ഷ​​​യ്ക്കു പു​​​റ​​​മേ വി​​​വി​​​ധ കോ​​​ണ്‍​വെ​​​ന്‍റു​​​ക​​​ളു​​​ടെ ചാ​​​പ്ല​​​യി​​​നാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വൈ​​​ക്കം പ​​​ള്ളി വി​​​കാ​​​രി​​​യാ​​​യി​​​രി​​​ക്കെ മാ​​​ർ ളൂ​​​യി​​​സ് പ​​​ഴേ​​​പ​​​റ​​​ന്പി​​​ലി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ 1904 ന​​​വം​​​ബ​​​ർ 20നു ​​​തോ​​​ട്ട​​​ക​​​ത്തു കൊ​​​വേ​​​ന്ത സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണു വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. 1931 ഒ​​​ക്ടോ​​​ബ​​​ർ 24നു ​​​ദി​​​വം​​​ഗ​​​ത​​​നാ​​​യ ഫാ. ​​​കാ​​​ട്ട​​​റാ​​​ത്തി​​​ന്‍റെ ക​​​ബ​​​റി​​​ടം തോ​​​ട്ട​​​കം സെ​​​ന്‍റ് ഗ്രി​​​ഗോ​​​റി​​​യോ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണ്.