തലശേരി: ശബരിമലദർശനം നടത്തിയതിന്റെ പേരിൽ ആക്രമണഭീഷണി നേരിടുന്ന ബിന്ദു അമ്മിണി കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിലെത്തി ജോലിയിൽ പ്രവേശിച്ചു.
ലീഗൽ സ്റ്റഡീസിലെ അസി.പ്രഫസറായ ഇവർ രാവിലെ രണ്ടു സുഹൃത്തുക്കളോടൊപ്പം തലശേരി പാലയാട് ബസ് സ്റ്റോപ്പിലെത്തിയശേഷം അരകിലോമീറ്റർ നടന്നാണു കാമ്പസിലെത്തിയത്. ധർമടം പോലീസ് അവിടെ സുരക്ഷ ഒരുക്കിയിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നൽകിയ പിന്തുണയെ തുടർന്നാണു ജോലിക്കെത്തിയതെന്ന് അവർ പറഞ്ഞു.
ശബരിമലദർശനം നടത്തിയ ബിന്ദു ജോലിക്കെത്തി
01:00 AM Jan 15, 2019 | Deepika.com