വൈപ്പിൻ: തമിഴ്നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാന്പുകളിൽ കഴിയുന്ന ശ്രീലങ്കൻ അഭയാർഥികളാണ് സാധാരണ ഈ രീതിയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ മുനന്പത്തെത്തിയവർ തമിഴ് നാട്ടിൽ കഴിയുന്ന ശ്രീലങ്കൻ അഭയാർഥികളാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവർ താമസിച്ചിരുന്ന റിസോർട്ടുകളിൽ ഡൽഹി വിലാസമാണ് നൽകിയിരിക്കുന്നത്. മാത്രമല്ല ഇവർ ഹിന്ദി, തമിഴ്, മലയാളം ഭാഷകളാണ് സംസാരിക്കുന്നതെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിൽ ദേശമേതെന്ന് അനുമാനിക്കാൻ പോലീസിനാകുന്നില്ല.
സംഘത്തിലുള്ളവരെക്കുറിച്ച് അവ്യക്തത
12:37 AM Jan 15, 2019 | Deepika.com