വനിതാ പോലീസ് ചുരുക്കപ്പട്ടിക ഉടൻ
12:37 AM Jan 15, 2019 | Deepika.com
തിരുവനന്തപുരം: പോലീസ് വകുപ്പിൽ വനിതാ പോലീസ് കോണ്‍സ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) തസ്തികയിലേക്കു ഉടൻ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്താനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.