കൊച്ചി: സീറോ മലബാർ സന്യസ്തരുടെ കൂട്ടായ്മയായ എസ്എംആർസിയുടെ പ്രസിഡന്റ് ആയി സിസ്റ്റർ മേഴ്സി നെടുംന്പുറം എസ്എബിഎസ് (ചങ്ങനാശേരി) തെരഞ്ഞെടുക്കപ്പെട്ടു. ഫാ.ഫ്രാൻസിസ് കുരീക്കൽ എംഎസ്ടി(പാലാ), സിസ്റ്റർ പ്രസന്ന സിഎംസി (അങ്കമാലി) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
സിസ്റ്റർ എൽസി സേവ്യർ സിഎച്ച്എഫ് (ആലുവ) ആണ് സെക്രട്ടറി. കൗണ്‍സിലർമാരായി ബ്രദർ ഫ്രാങ്കോ കണ്ണന്പുഴ എംഎംബി, സിസ്റ്റർ ലില്ലി മരിയ എഫ്സിസി (ഇരിഞ്ഞാലക്കുട) എന്നിവരും ബർസാറായി ഫാദർ ജോസഫ് കോങ്കോല സിഎസ്ടി (ആലുവ)യും തെരഞ്ഞെടുക്കപ്പെട്ടു. ഫാ.ഷാബിൻ കാരക്കുന്നേൽ സിഎസ്ടി യാണ് സന്യസ്തർക്കുവേണ്ടിയുള്ള സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷന്റെ സെക്രട്ടറി.
എസ്എംആർസി ഭാരവാഹികൾ
12:37 AM Jan 15, 2019 | Deepika.com