അഗളി: ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ. ഇന്നലെ പുലർച്ചെയാകാം പോസ്റ്ററുകൾ പതിപ്പിച്ചതെന്നാണു പോലീസ് നിഗമനം. ഇലച്ചിവഴി 28-ാം നമ്പർ റേഷൻ കടയുടെ ചുവരിലും സമീപത്തെ ചായക്കടയിലും മതിലിലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.
പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ തണ്ടർബോൾട്ട്, പോലീസ് സംഘം സ്ഥലത്തെത്തി ഇവ നീക്കംചെയ്തു.
ഇലച്ചിവഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ
12:37 AM Jan 15, 2019 | Deepika.com