കൊച്ചി: പരിസ്ഥിതി ശാസ്ത്ര പഠനമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന ഡോ.എൻ.ബാലകൃഷ്ണൻ നായർ എൻവയോൺമെന്റൽ എക്സലൻസ് അവാർഡ് ഫിഷറീസ് ശാസ്ത്രജ്ഞനും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറുമായ ഡോ. എ. രാമചന്ദ്രന് സമ്മാനിച്ചു.
എത്യോപ്യയിലെ ഹവാസയിൽ നടന്ന അന്താരാഷ്ട്ര അക്വാറ്റിക് റിസോഴ്സസ് കോണ്‍ഫറസിൽ ഹവാസ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ.അയനോ ബെരാസോ ഹുല, ഡോ.രാമചന്ദ്രന് അവാർഡ് സമ്മാനിച്ചു.
പ്രമുഖ ജൈവ-പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്ന ഡോ. എൻ.ബാലകൃഷ്ണൻ നായരുടെ സ്മരണാർഥം ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ബയോളജിക്കൽ സയൻസ് ഏർപ്പെടുത്തിയതാണ് അവാർഡ്.
ഡോ.എ.രാമചന്ദ്രന് അന്താരാഷ്ട്ര പുരസ്കാരം
12:04 AM Jan 15, 2019 | Deepika.com