ഗാ​ന്ധി​സ്മൃ​തി​ക്കി​ടെ കെ.​പി.​എ. റ​ഹിം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

01:51 AM Jan 14, 2019 | Deepika.com
മാ​​​ഹി/​​​പാ​​​നൂ​​​ർ: പ്ര​​​മു​​​ഖ വാ​​​ഗ്‌​​​മി​​​യും ഗാ​​​ന്ധി​​​യ​​​നു​​​മാ​​​യ പാ​​​നൂ​​​രി​​​ലെ കെ.​​​പി.​​​എ. റ​​​ഹിം (70) ഗാ​​​ന്ധി സ്മൃ​​​തി​​​ക്കി​​​ടെ വേ​​​ദി​​​യി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു.

ഗാ​​​ന്ധി​​​ജി മാ​​​ഹി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തി​​​ന്‍റെ 85-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മാ​​​ഹി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് സ​​​ർ​​​വീ​​​സ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗാ​​​ന്ധി​​​സ്മൃ​​​തി യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മാ​​​ഹി പു​​​ത്ത​​​ല​​​ത്തെ ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്തെ അ​​​ര​​​യാ​​​ലി​​​ൻ ചു​​​വ​​​ട്ടി​​​ൽ (ഗാ​​​ന്ധി​​​ജി സ​​​ന്ദ​​​ർ​​​ശി​​​ച്ച സ്ഥ​​​ലം) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്ക​​​വേ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ് മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.15നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

1948 ജൂ​​​ൺ ഒ​​​ന്നി​​​ന് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ പു​​​ത്തൂ​​​രി​​​ലാ​​​ണ് ജ​​​ന​​​നം. പാ​​​നൂ​​​ർ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡ് ബൈ​​​പ്പാ​​​സ് റോ​​​ഡി​​​ലെ സ്മൃ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. ഗ​​​വ. എ​​​ൽ​​​പി സ്കൂ​​​ൾ പു​​​ത്തൂ​​​ർ, തി​​​രു​​​വാ​​​ൽ യു​​​പി സ്കൂ​​​ൾ, പാ​​​നൂ​​​ർ ഹൈ​​​സ്കൂ​​​ൾ, നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജ് കൂ​​​ത്തു​​​പ​​​റ​​​മ്പ്, ഗ​​​വ. ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജ് ത​​​ല​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​ഠ​​​നം. മ​​​ധു​​​ര കാ​​​മ​​​രാ​​​ജ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് ഗാ​​​ന്ധി​​​യ​​​ൻ ത​​​ത്വ​​​ചി​​​ന്ത​​​യി​​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​​രു​​​ദം നേ​​​ടി​. പാ​​​നൂ​​​ർ കെ.​​​കെ.​​​വി. മെ​​​മ്മോ​​​റി​​​യ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം 2003 മേ​​​യ് 31 ന് ​​​വി​​​ര​​​മി​​​ച്ചു. പി.​​​ആ​​​ർ. കു​​​റു​​​പ്പി​​​നോ​​​ടൊ​​​പ്പം രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച റ​​​ഹിം മാ​​​സ്റ്റ​​​ർ പി​​​ന്നീ​​​ട് ക​​​ക്ഷി​​​രാ​​ഷ്‌​​ട്രീ​​​യം വി​​​ട്ട് ഗാ​​​ന്ധി​​​മാ​​​ർ​​​ഗ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി.

ഗാ​​​ന്ധി യു​​​വ​​​മ​​​ണ്ഡ​​​ലം, കേ​​​ര​​​ള സ​​​ർ​​​വോ​​​ദ​​​യ മ​​​ണ്ഡ​​​ലം, ഹി​​​ന്ദി സ്വ​​​രാ​​​ജ് ശ​​​താ​​​ബ്ദി സ​​​മി​​​തി, ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ഗാ​​​ന്ധി സെ​​​ന്‍റി​​​ന​​​റി മെ​​​മ്മോ​​​റി​​​യ​​​ൽ സൊ​​​സൈ​​​റ്റി എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. നി​​​ല​​​വി​​​ൽ നി​​​ത്യ​​​ചൈ​​​ത​​​ന്യ​​​യ​​​തി വേ​​​ദി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റും സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്ര​​​ത്തി​​​ൽ അം​​​ഗ​​​വു​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തും ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ലു​​​മാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വേ​​​ദി​​​ക​​​ളി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​ത്യ​​​ചൈ​​​ത​​​ന്യ​​​യ​​​തി​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ‘നി​​​ത്യ​​​ചൈ​​​ത​​​ന്യം’ എ​​​ന്ന ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്നു. കെ. ​​​ജ​​​നാ​​​ർ​​​ദ​​​ന​​​ൻ പി​​​ള്ള പു​​​ര​​​സ്കാ​​​രം, സി.​​​എ​​​ച്ച്. മൊ​​​യ്തു മാ​​​സ്റ്റ​​​ർ പു​​​ര​​​സ്കാ​​​രം എ​​​ന്നീ ബ​​​ഹു​​​മ​​​തി​​​ക​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. സ​​​ർ​​​ഗ​​​ധാ​​​ര​​​യി​​​ലെ സാ​​​ര​​​സൗ​​​ന്ദ​​​ര്യ​​​ങ്ങ​​​ൾ എ​​​ന്ന ഗ്ര​​​ന്ഥം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു, ഗാ​​​ന്ധി​​​ജി, വാ​​​ഗ്ഭ​​​ടാ​​​ന​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ മ​​​ത​​​സ​​​മ​​​ന്വ​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ലും അ​​​തീ​​​വ ത​​​ത്പ​​​ര​​​നാ​​​യി​​​രു​​​ന്നു. ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രി​​​പാ​​​ടി​​​യാ​​​യ റ​​​ഹി​​​മി​​​ന്‍റെ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. കൂ​​​ടാ​​​തെ ചി​​​ത്രീ​​​ക​​​ര​​​ണം, പ്ര​​​ശ്നോ​​​ത്ത​​​രി, പു​​​സ്ത​​​കാ​​​വ​​​ലോ​​​ക​​​നം എ​​​ന്നി​​​വ ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ൽ പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ൽ ഗാ​​​ന്ധി​​​ദ​​​ർ​​​ശ​​​ൻ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത റ​​​ഹി​​​മി​​​ന്‍റെ ക്ലാ​​​സു​​​ക​​​ൾ ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യാ​​​ണ്.
പ​​​രേ​​​ത​​​രാ​​​യ പൈ​​​ക്കാ​​​ട്ട് അ​​​ബൂ​​​ബ​​​ക്ക​​​ർ-​​​കു​​​ഞ്ഞി​​​പ്പ​​​റ​​​മ്പ​​​ത്ത് കു​​​ഞ്ഞാ​​​മി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: ന​​​ഫീ​​​സ. മ​​​ക്ക​​​ൾ: ലൈ​​​ല (എം​​​ഇ​​​എ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ, കൈ​​​വേ​​​ലി​​​ക്ക​​​ൽ), ജ​​​ലീ​​​ൽ, ക​​​ബീ​​​ർ (എം​​​ഇ​​​എ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ, കൈ​​​വേ​​​ലി​​​ക്ക​​​ൽ). മ​​​രു​​​മ​​​ക്ക​​​ൾ: നാ​​​സ​​​ർ (മാ​​​നേ​​​ജ​​​ർ, മ​​​ട്ട​​​ന്നൂ​​​ർ സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ റൂ​​​റ​​​ൽ ബാ​​​ങ്ക്), ശ​​​ബ്നാ​​​സ്, ജ​​​സ്മി​​​ല.

കെ.​​​പി.​​​എ. റ​​​ഹി​​മി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ 9.45 വ​​​രെ പാ​​​നൂ​​​ർ പി​​​ആ​​​ർ​​​എം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​യ്ക്കും. തു​​​ട​​​ർ​​​ന്ന് 10.30 ന് ​​​പാ​​​നൂ​​​ർ ജു​​​മാ​ അ​​​ത്ത് പ​​​ള്ളി ഖ​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​​ബ​​​റ​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് ജു​​​മാ മ​​​സ്ജി​​​ദി​​​ന് സ​​​മീ​​​പം അ​​​നു​​​ശോ​​​ച​​​ന യോ​​​ഗ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. നി​​​ര്യാ​​​ണ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ചി​​​ച്ച് ഇ​​ന്നു രാ​​​വി​​​ലെ 11 വ​​​രെ പാ​​​നൂ​​​ർ ടൗ​​​ണി​​​ൽ ഹ​​​ർ​​​ത്താ​​​ലാ​​​ച​​​രി​​​ക്കും.