ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു

01:08 AM Jan 14, 2019 | Deepika.com
ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് പു​ട്ട​പ​ർ​ത്തി ചി​ത്രാ​വ​തി കൊ​ത്താ​ർ റോ​ഡ് നി​വാ​സി യാ​ദ​പ്പാ​ള്ളി നാ ഗ​രാ​ജു​വി​ന്‍റെ മ​ക​ൻ ഹ​രി​നാ​ഥ് (38) ആ​ണ് മ​രി​ച്ച​ത്.

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടു കൂ​ടി​യാ​ണ് മ​ക​നൊ​പ്പം ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​രം മൂ​ന്നി​നു​ള്ള ഗോ​ഹ​ട്ടി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്കു പോ​കാ​ൻ കാ​ത്തു നി​ൽ​ക്കു​ന്പോ​ഴാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ർ​പി​എ​ഫും, യാ​ത്ര​ക്കാ​രും ആം​ബു​ല​ൻ​സ് വി​ളി​ച്ചു വ​രു​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. പു​ട്ട​പ​ർ​ത്തി​യി​ൽനി​ന്നു വ​ന്ന മ​റ്റ് സം​ഘാം​ഗ​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ൽനി​ന്നു തി​രി​ച്ചെ​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.