തളിപ്പറമ്പ് : ദേശീയപാതയില്‍ ടോള്‍ പിരിവ് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി ജി. സുധാകരൻ. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 22 ടോളുകൾ സര്‍ക്കാര്‍ നിർത്തി പ്പിച്ചു.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ കീഴിലുള്ള പത്തു ടോളുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 375 കോടി രൂപ വീതം ചെലവഴിച്ചാണ് ഈ മാസം ഉദ്ഘാടനം ചെയ്യുന്ന ആലപ്പുഴ-കൊല്ലം ബൈപ്പാസ് നിര്‍മിച്ചത്. റോഡിന് ടോള്‍ പിരിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ടോള്‍ സ്ഥാപിക്കാനുള്ള നടപടികളുമായാണ് കേന്ദ്രം മുന്നോട്ടുപോവുന്നത്. ഇത് നാണക്കേടാണെന്നും നീക്കം ഉപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയിൽ ടോൾ വേണ്ട: മന്ത്രി
01:03 AM Jan 13, 2019 | Deepika.com