ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയ്ക്കു വധഭീഷണി
01:53 AM Jan 12, 2019 | Deepika.com
കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കുമെന്നു ഭീഷണി. തപാലിൽ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ലഭിച്ച കത്തിലാണ് ഭീഷണിസന്ദേശം. കണ്ണൂരിലെ പോസ്റ്റ് ഓഫീസിൽനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തയച്ചയാളുടെ വിലാസമോ പേരോ സൂചിപ്പിച്ചിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശിന്റെ പരാതിപ്രകാരം ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.