കണ്ണൂർ: അനീഷ് നാറാത്ത് രചനയും സംവിധാനവും നിർവഹിച്ച "ദിയ, ദ ഹോപ്പ്' എന്നീ ഹ്രസ്വ സിനിമകൾ ദാദാ സാഹേബ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 20ന് മുംബൈയിലാണ് ഫെസ്റ്റ്. മുഖ്യധാരയിൽനിന്ന് അകന്ന ബാല്യങ്ങളുടെ കഥ പറയുന്ന ദിയയിൽ അനീറ്റ ആന്റണി, അനുസ്മിത, ടെൻസി എന്നിവരാണ് വേഷമിട്ടത്.
ശാരീരികവൈകല്യമുള്ള പെൺകുട്ടിയുടെ സ്വപ്നങ്ങളാണ് ദ ഹോപ്പിന്റെ പ്രമേയം. അപർണ വിനോദാണ് മുഖ്യവേഷത്തിൽ. സംസ്ഥാന ടെലിവിഷൻ അവാർഡ് നേടുകയും അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത "ദ പ്രേ' എന്ന ഹ്രസ്വ സിനിമയും അനീഷ് സംവിധാനം ചെയ്തിട്ടുണ്ട്. ചെറുകുന്ന് വെള്ളാറങ്ങൽ സ്വദേശിയും കണ്ണൂർ ദീനുൽ ഇസ്ലാം ഗേൾസ് ഹയർസെക്കൻഡറി അധ്യാപകനുമാണ് സംവിധായകൻ.
"ദിയ, ദ ഹോപ്പ് ' സിനിമകൾ അന്താരാഷ്ട്ര ഫെസ്റ്റിൽ
01:32 AM Jan 12, 2019 | Deepika.com