ആലപ്പുഴ- കൊല്ലം ബൈപാസുകളെ ടോൾ പിരിവിൽനിന്ന് ഒഴിവാക്കണം: മന്ത്രി സുധാകരൻ

01:30 AM Jan 12, 2019 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, കൊ​ല്ലം ബൈപാസു​ക​ളെ ടോ​ൾ പി​രി​വി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ.

കേ​ന്ദ്ര​ത്തി​ന്‍റെ പ​കു​തി ധ​ന​സ​ഹാ​യ​ത്തോ​ടെ ആ​ല​പ്പു​ഴ, കൊ​ല്ലം ബൈ​പാ​സു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. ടോ​ൾ വേണ്ടെ​ന്ന് കേ​ര​ളം നേ​ര​ത്തെ നി​ല​പാ​ടെ​ത്തി​രു​ന്നു. പി​ന്നെ കേ​ന്ദ്രം അ​വ​രു​ടെ തു​ക പി​രി​ച്ചെ​ടു​ക്കാ​ൻ ടോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ അ​വ​രു​ടെ മു​ഖം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​കൃ​ത​മാ​കു​ക​യേ​യു​ള്ളൂ. ഇ​ക്കാ​ര്യം ചൂ​ണ്ടി ക്കാ​ട്ടി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് എ​ഴു​ത്ത​യ​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ നി​ല​പാ​ടും സം​സ്ഥാ​ന​ത്തി​ന് അ​നു​കൂ​ല​മാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം 22 ടോ​ളു​ക​ൾ നി​ർ​ത്ത​ലാ​ക്കിയെന്ന് മന്ത്രി പറഞ്ഞു.