ആനയെക്കണ്ട് ഓടിയ അയ്യപ്പഭക്തർക്കു വീണു പരിക്ക്
01:30 AM Jan 12, 2019 | Deepika.com
മുണ്ടക്കയം: കാനനപാതയിലൂടെ സഞ്ചരിച്ച കാട്ടാനക്കൂട്ടത്തെ കണ്ടു ഭയന്നോടിയ അഞ്ചു ശബരിമല തീർഥാടകർക്കു വീണു പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ തിരുപ്പതി (30), കൊണ്ടൽസ്വാമി (20), നവീൻകുമാർ (50), ഗണപതി സ്വാമി (52), മധുസൂദനൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിനു സമീപമാണ് കഴിഞ്ഞ ദിവസം ആന ചവിട്ടിക്കൊന്നത്. വിലക്ക് ലംഘിച്ച് തീർഥാടകർ നീങ്ങുന്നതാണ് കാരണമെന്ന് പറയുന്നു.