പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി അംഗങ്ങൾ ചുമതലയേറ്റു
01:17 AM Jan 12, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിയിൽ സർക്കാർ നിയമിച്ച മുൻ ഡിജിപി കെ.പി. സോമരാജൻ, മുൻ ജില്ലാ ജഡ്ജി കെ. ബാലസുബ്രഹ്മണ്യം എന്നിവർ അംഗങ്ങളായി ചുമതലയേറ്റു. മുൻ അംഗങ്ങളുടെ കാലാവധി പൂർത്തിയായതിനെതുടർന്നാണ് പുതിയ അംഗങ്ങളെ നിയമിച്ചത്.