തൃശൂർ: കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്നു തൃശൂരിൽ സമാപിക്കും. ഹോട്ടൽ അശോക ഇന്നിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു പ്രതിനിധിസമ്മേളനം പി.കെ. ബിജു എംപി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം കലാസന്ധ്യയും കുടുംബസംഗമവും നടന്നു.
ഇന്നു രാവിലെ ഒമ്പതിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സമ്മേളനം ഉദ്ഘാടനം ചെയ്യും. പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടർ പദ്മശ്രീ ഡോ. ജെ. ഹരീന്ദ്രൻനായർ വിശിഷ്ടാതിഥിയാകും.
സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ അവാർഡ്ദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. പി. രഘുപ്രസാദ്, ജനറൽ കണ്‍വീനർ ഡോ. എ.എസ്. പ്രശാന്ത്, ഡോ. എസ്. ദുർഗാപ്രസാദ് എന്നിവർ പങ്കെടുത്തു.
ആയുർവേദ ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും
01:14 AM Jan 12, 2019 | Deepika.com