കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) സംസ്ഥാന സമ്മേളനം 12, 13 തീയതികളിൽ എറണാകുളം ടൗണ്‍ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 12ന് രാവിലെ 10.30 ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.അജയൻ അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എംപി മുഖ്യാതിഥിയായിരിക്കും. തുടർന്ന് നടക്കുന്ന സെമിനാർ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമസെമിനാർ കെ.മുരളീധരൻ എംഎൽഎയും വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെജിഒയു സംസ്ഥാന സമ്മേളനം കൊച്ചിയിൽ
01:27 AM Jan 11, 2019 | Deepika.com