തിരുവനന്തപുരം: സാന്പത്തിക സംവരണ ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയാലും സംസ്ഥാന നിയമസഭകൾ കൂടി പാസാക്കുന്നതാണ് ഉചിതമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
ബിൽ സംസ്ഥാനങ്ങൾ പാസാക്കാതെ തന്നെ നിയമമാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ. സാധാരണ ഭരണഘടനാ ഭേദഗതി വരുന്പോൾ സംസ്ഥാന നിയമസഭകളും പരിഗണിച്ച് പാസാക്കാറുണ്ടെന്നും സ്പീക്കർ പറഞ്ഞു.
സാന്പത്തിക സംവരണ ബിൽ; നിയമസഭകൾ പാസാക്കുന്നതാണ് ഉചിതമെന്നു സ്പീക്കർ
01:27 AM Jan 11, 2019 | Deepika.com