തിരുവനന്തപുരം: ഐ.ടി പരിശീലന സ്ഥാപനമായ നെറ്റ്വർക്ക്സ് സിസ്റ്റംസിന്റെ വാർഷിക സ്കിൽ ഡവലപ്മെന്റ് സ്കോളർഷിപ്പ് പരീക്ഷയായ ടെക്പ്രോ ഈ മാസം 16, 17 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിവര സാങ്കേതിക രംഗത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും വിദ്യാർഥികൾക്ക് ഓണ്‍ലൈൻ വഴിയാണ് പരീക്ഷ നടത്തുന്നത്. തിരുവനന്തപുരം, നെയ്യാറ്റിൻകര, കൊല്ലം, തിരുവല്ല, തൃശൂർ, നാഗർകോവിൽ, മധുര എന്നിവിടങ്ങളിലെ നെറ്റ്വർക്ക്സ് കാന്പസുകളിലാണ് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. സോഫ്റ്റ് വെയർ എൻജിനിയറിംഗ്, നെറ്റ്വർക്ക്സ് എൻജിനിയറിംഗ്, സിസ്റ്റംസ് എൻജിനിയറിംഗ്, എത്തിക്കൽ ഹാക്കിംഗ്, ഐടി സെക്യൂരിറ്റി, വെബ് ഡവലപ്മെന്റ്, മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്മെന്റ് എന്നിവയിൽ താത്പര്യമുള്ള എൻജിനിയറിംഗ്, ഡിപ്ലോമ,ഡിഗ്രി, ഐടിഐ, ഐടിസി, പ്ലസ്ടു വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. networkzstsyems.com/techpro, എന്ന വിലാസത്തിലോ, 9287000400 എന്ന നന്പറിലോ ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാമെന്ന് നെറ്റ്വർക്ക്സ് സിസ്റ്റംസ് എക്സിക്യൂട്ടീവd ഡയറക്ടർ അളഗർ രാജൻ പറഞ്ഞു.
ടെക്പ്രോ സ്കോളർഷിപ് പരീക്ഷ 16, 17 തീയതികളിൽ
12:14 AM Jan 11, 2019 | Deepika.com