കൊച്ചി: ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയ്ക്കും തിരുവാഭരണം പന്തളം കൊട്ടാരത്തിൽ തിരിച്ചെത്തിക്കുന്നതിനും പോലീസ് സംരക്ഷണം നൽകുമെന്നു സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകി. തിരുവാഭരണം ശബരിമലയ്ക്കു കൊണ്ടുപോയി തിരിച്ചെത്തിക്കുന്നതിനു പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു പന്തളം പാലസ് മാനേജ്മെന്റ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.
ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. തിരുവാഭരണ ഘോഷയാത്രയ്ക്ക് ആംഡ് പോലീസിന്റെ സംരക്ഷണമുണ്ടാക്കും. ഒരു അസി. കമാൻഡണ്ടിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമേ പൈലറ്റ് വാഹനവും ബോംബ് സ്ക്വാഡും അകന്പടിയിൽ ഉണ്ടാകുമെന്നും സർക്കാർ വിശദീകരിച്ചു.
തിരുവാഭരണ ഘോഷയാത്രയ്ക്കു സംരക്ഷണം നൽകുമെന്നു സർക്കാർ
11:59 PM Jan 10, 2019 | Deepika.com