ബൈക്കിൽനിന്നു തെറിച്ചു റോഡിൽ വീണ യുവാവ് മരിച്ചു

01:29 AM Jan 10, 2019 | Deepika.com
കോ​ത​മം​ഗ​ലം: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വ​ണ്ണ​പ്പു​റം മീ​നു​ളി​യാ​ൻ​പാ​റ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ യു​വാ​വ് ബൈ​ക്കി​ൽ​നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു മ​രി​ച്ചു.​പ​രീ​ക്ക​ണ്ണി വ​ള്ള​ക്ക​ട​വ് തൊ​ഴു​ത്തു​ങ്ക​ൽ പ​രേ​ത​നാ​യ സ​ലി​യു​ടെ മ​ക​ൻ ഷാ​ജി​ത്ത് (സ​ച്ചു -21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ാടെ ​വ​ണ്ണ​പ്പു​റം-​മു​ള്ള​രി​ങ്ങാ​ട് റോ​ഡി​ൽ പ​ട്ട​യ​ക്കു​ടി ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​റ​ക്ക​ത്തി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ ബൈ​ക്കി​ന്‍റെ പി​ൻ​ഭാ​ഗ​ത്തി​രു​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഷാ​ജി​ത്ത് തെ​റി​ച്ചു റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൊ​ടു​പു​ഴ- കോ​ത​മം​ഗ​ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്: ഗീ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ജീ​ഷ്, സ​രി​ഗ.