പ​ണി​മു​ട​ക്കി​ല്‍ ജ​നങ്ങൾ ബുദ്ധിമുട്ടി

01:09 AM Jan 09, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ട്രേഡ് യൂണി യനുകൾ‍ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച 48 മ​​ണി​​ക്കൂ​​ര്‍ പ​​ണി​​മു​​ട​​ക്കി​​ല്‍ സം​​സ്ഥാ​​ന​​ത്തു ജ​​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി. ട്രെ​​യി​​നു​​ക​​ള്‍ ത​​ട​​യു​​ക​​യും കെ​​എ​​സ്ആ​​ര്‍​ടി​​സി​​യും സ്വ​​കാ​​ര്യ ബ​​സു​​ക​​ളും സ​​ര്‍​വീ​​സ് ന​​ട​​ത്താ​​തി​​രി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ ജ​​ന​​ങ്ങ​​ള്‍ ദു​​രി​​ത​​ത്തി​​ലാ​​യി. മ​​ധ്യ​​കേ​​ര​​ള​​ത്തി​​ല്‍ കുറേ കടകളും സ്ഥാപനങ്ങളും പ്ര​​വ​​ര്‍​ത്തി​​ച്ചു. കുറേ ഓട്ടോ റിക്ഷകളും ഒാടി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ള്‍ തു​​റ​​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ചി​​ല്ല.

വ​​ട​​ക്ക​​ന്‍ കേ​​ര​​ള​​ത്തി​​ല്‍ തു​​റ​​ന്ന ക​​ട​​ക​​ള്‍ അ​​ട​​പ്പി​​ക്കാ​​ന്‍ സ​​മ​​രാ​​നു​​കൂ​​ലി​​ക​​ള്‍ ശ്ര​​മി​​ച്ച​​തു ചി​​ല​യി​ട​​ങ്ങ​​ളി​​ല്‍ സം​​ഘ​​ര്‍​ഷ​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ചു. രാ​​വി​​ലെ മു​​ത​​ല്‍ പ്ര​​ധാ​​ന റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ സ​​മ​​രാ​​നു​​കൂ​​ലി​​ക​​ള്‍ ട്രെ​​യി​​ന്‍ ത​​ട​​ഞ്ഞ​​തോ​​ടെ ട്രെ​​യി​​ന്‍ ഗ​​താ​​ഗ​​തം താ​​റു​​മാ​​റാ​​യി. ട്രെ​​യി​​നു​​ക​​ള്‍ മി​ക്ക​തും മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം വൈ​​കി​​യാ​​ണ് ഓ​​ടി​​യ​​ത്.

കെ​​എ​​സ്ആ​​ര്‍​ടി​​സി ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്ക് മാ​​ത്ര​​മാ​​ണ് സ​​ര്‍​വീ​​സ് ന​​ട​​ത്തി​​യ​​ത്. സം​​സ്ഥാ​​നാന്തര സ​​ര്‍​വീ​​സു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യും നി​​ര്‍​ത്തി​​വ​​ച്ചു. ഓ​​ട്ടോ-​​ടാ​​ക്സി തൊ​​ഴി​​ലാ​​ളി​​ക​​ളും പ​​ണി​​മു​​ട​​ക്കി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യി. എ​ന്നാ​ൽ, ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സ്വ​​കാ​​ര്യ​​വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​തി​​വു​പോ​​ലെ നി​​ര​​ത്തി​​ലി​​റ​​ങ്ങി.

പ​​ണി​​മു​​ട​​ക്കുദി​​ന​​ത്തി​​ല്‍ ക​​ട​​ക​​ള്‍ ബ​​ല​​മാ​​യി അ​​ട​​പ്പി​​ക്കി​​ല്ലെ​​ന്ന തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളു​​ടെ ഉ​​റ​​പ്പ് പ​​ല​​യി​​ട​​ത്തും ലം​​ഘി​​ക്ക​​പ്പെ​​ട്ടു. വ്യാ​​പാ​​ര സ്ഥാ​​പ​​നം തു​​റ​​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​ല​​പ്പു​​റം മ​​ഞ്ചേ​​രി​​യി​​ല്‍ വ്യാ​​പാ​​രി​​ക​​ളും സ​​മ​​രാ​​നു​​കൂ​​ലി​​ക​​ളും ത​​മ്മി​​ല്‍ സം​​ഘ​​ര്‍​ഷമുണ്ടാ​​യി. കൊ​​ച്ചി ബ്രോ​​ഡ്‌വേ​​യി​​ലും കോ​​ഴി​​ക്കോ​​ട് മി​​ഠാ​​യി​​ത്തെ​​രു​​വി​​ലും ക​​ട​​ക​​ള്‍ തു​​റ​​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ചാ​​ല​​യി​​ല്‍ വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളൊ​​ന്നും തു​​റ​​ന്നി​ല്ല.

ഗ്രൗ​​ണ്ട് സ​​പ്പോ​​ര്‍​ട്ടിം​​ഗ് ജീ​​വ​​ന​​ക്കാ​​ര്‍ പ​​ണി​​മു​​ട​​ക്കി​​യതോടെ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍നി​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ ഗ​​ള്‍​ഫ് സെ​​ക്ട​​റി​​ലേ​​ക്ക് സ​​ര്‍​വീ​​സ് ന​​ട​​ത്തേ​​ണ്ട ര​​ണ്ടു വി​​മാ​​ന​​ങ്ങ​​ള്‍ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി​​യാ​​ണ് പു​​റ​​പ്പെ​​ട്ട​​ത്.

സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ല്‍ ഹാ​​ജ​​ര്‍ നി​​ല വ​​ള​​രെ കു​​റ​​വാ​​യി​​രു​​ന്നു. ആ​​കെ​​യു​​ള്ള 4,860 ജീ​​വ​​ന​​ക്കാ​​രി​​ല്‍ 111 പേ​​ര്‍ മാ​​ത്ര​​മാ​​ണ് ഇ​​ന്ന​​ലെ ജോ​​ലി​​ക്കു ഹാ​​ജ​​രാ​​യ​​ത്. സം​​സ്ഥാ​​ന​​ത്തെ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​ക​ളി​​ലെ 22,000 ജീ​​വ​​ന​​ക്കാ​​രും പ​​ണി​​മു​​ട​​ക്കി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​യ​​താ​​യി ബാ​​ങ്കിം​​ഗ് രം​​ഗ​​ത്തെ സം​​ഘ​​ട​​ന​​ക​​ള്‍ പ​റ​ഞ്ഞു.