ഹൗ​​​സ്ഫെ​​​ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നു ജ​​​യം

12:32 AM Jan 09, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഹൗ​​​സിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​നി​​​ലേ​​​ക്കു (ഹൗ​​​സ്ഫെ​​​ഡ്) ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നു ജ​​​യം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ഡ്വ. എം.​ ​​ഇ​​​ബ്രാ​​​ഹിം​​​കു​​​ട്ടി​​​യെ​​​യും (കൊ​​​ല്ലം) വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജോ​​​ർ​​​ജ് മാ​​​മ്മ​​​ൻ കൊ​​​ണ്ടൂ​​​രി​​​നെ​​​യും (​പ​​​ത്ത​​​നം​​​തി​​​ട്ട) വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

എ​​​സ്. ജ​​​യ​​​പ്ര​​​കാ​​​ശ് (കോ​​​ട്ട​​​യം), ബാ​​​ബു കു​​​ര്യാ​​​ക്കോ​​​സ് (ഇ​​​ടു​​​ക്കി), ഇ​​​ക്ബാ​​​ൽ വ​​​ലി​​​യ​​​വീ​​​ട്ടി​​​ൽ(​​​എ​​​റ​​​ണാ​​​കു​​​ളം), എ.​​​എം. ഷാ​​​ജ​​​ഹാ​​​ൻ (തൃ​​​ശൂ​​​ർ), കെ.​​​എ​​​സ്. മു​​​ഹ​​​മ്മ​​​ദ് ഇ​​​ക്ബാ​​​ൽ (പാ​​​ല​​​ക്കാ​​​ട്), വി.​​​എ. ക​​​രീം(​​​മ​​​ല​​​പ്പു​​​റം), കെ.​​​സി. അ​​​ബു(​​​കോ​​​ഴി​​​ക്കോ​​​ട്), എം.​​​ജെ.​ ചാ​​​ക്കോ (ക​​​ണ്ണൂ​​​ർ), എം.​​​എം. ഷം​​​സു​​​ദ്ദി​​​ൻ പു​​​റ​​​ക്കാ​​​ട് (ആ​​​ല​​​പ്പു​​​ഴ), കെ.​​​വി. സു​​​ധാ​​​ക​​​ര​​​ൻ (​കാ​​​സ​​​ർ​​​ഗോ​​​ഡ്), ജ​​​നാ​​​ർ​​​ദ​​​ന​​​ൻ​​​നാ​​​യ​​​ർ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ലി​​​സി യാ​​​ക്കോ​​​ബ്, എ​​​സ്.​​​കെ. സാ​​​വി​​​ത്രി, കെ. ​​​സു​​​ശീ​​​ല (വ​​​നി​​​താ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ), സി.​ ​​ശ​​​ശി​​​ധ​​​ര​​ൻ (സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗം) എ​​​ന്നി​​​വ​​​രാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​ർ.

സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി 206 പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി​​രു​​ന്നു വോ​​​ട്ട​​​ർ​​​മാ​​​ർ. 192 പേ​​​ർ പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ 24 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. 17 ഓ​​​ളം പ്രാ​​​ഥ​​​മി​​​ക​​സം​​​ഘ​​​ങ്ങ​​​ൾ പി​​​രി​​​ച്ചു​​​വി​​ട്ട് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​ ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​യ​​തി​​നാ​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​സി​​പി​​എം പാ​​​ന​​​ലു​​​ക​​​ൾ ത​​​മ്മി​​​ൽ വാ​​​ശി​​​യേ​​​റി​​​യ മ​​​ത്സ​​​ര​​​മാ​​​ണു ന​​​ട​​​ന്ന​​​ത്.