കോട്ടയം: ഭരണഘടന ഭേദഗതി ചെയ്തു മുന്നോക്കകാർക്കു പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ കേരള കോണ്ഗ്രസ് -എം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ കെ.എം. മാണി. മുന്നോക്കക്കാരിലെ പിന്നോക്കകാർക്കു സംവരണം നൽകണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്കു മുന്പേ കേരള കോണ്ഗ്രസ് ഉന്നയിച്ചിരുന്നതാണ്.
സർക്കാർ ജോലികളിൽ ഉൾപ്പെടെ മുന്നാക്കക്കാർക്കു സംവരണം നൽകാനുള്ള നീക്കം സ്വാഗതാർഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇതു നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്നോക്ക സംവരണ നീക്കം സ്വാഗതാർഹം: കെ.എം. മാണി
12:21 AM Jan 08, 2019 | Deepika.com