സംസ്ഥാനത്ത് ഇന്ധനവില കൂടി
12:20 AM Jan 08, 2019 | Deepika.com
കോട്ടയം:സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ധനവില കൂടി. പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയുമാണ് കൂടിയത്. ഇതോടെ കോട്ടയത്ത് പെട്രോളിന് ലിറ്ററിന് 70.60 രൂപയും ഡീസലിന് 65.97 രൂപയുമാണ് വില. പുതുവർഷത്തിലെ ആദ്യ വിലവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.