ലോറിയിലെ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ യുവാവ് വി​ഷ​വാ​ത​കം ശ്വ​സി​ച്ചു മ​രി​ച്ചു

12:15 AM Jan 07, 2019 | Deepika.com
കോ​​ന്നി: കു​​മ്പ​​ഴ എ​​സ്റ്റേ​​റ്റി​​ൽ ലോ​റി​യി​ലെ ടാ​ങ്ക​ർ വൃ​ത്തി​യാ​ക്കാ​ൻ ഇ​​റ​​ങ്ങ​​വേ യു​വാ​വ് വി​​ഷ​​വാ​​ത​​കം ശ്വ​​സി​​ച്ചു മ​​രി​​ച്ചു. എ​​സ്റ്റേ​​റ്റ് തൊ​​ഴി​​ലാ​​ളി കൂ​​ടി​​യാ​​യ പൊ​​തി​​പ്പാ​​ട് പ​​രേ​​ത​​നാ​​യ ചെ​​ന്താ​​മ​​രാ​​ക്ഷ​​ന്‍റെ മ​​ക​​ൻ സു​​നീ​​ഷ് (31) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. സു​​നീ​​ഷി​​നെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ച്ച എ​​സ്റ്റേ​​റ്റ് ജീ​​വ​​ന​​ക്കാ​​ര​​ൻ അ​​ന​​ന്ത​​രാ​​മ​​ൻ, ഒ​​ന്നാം ഡി​​വി​​ഷ​​നി​​ൽ ഉ​​ട​​യാ​​രു​​ടെ മ​​ക​​ൻ മ​​ണി​​ക​​ണ്ഠ​​ൻ എ​​ന്നി​​വ​​ർ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. വ​​ന​​ജ കു​​മാ​​രി​​യാ​​ണ് സു​​നീ​​ഷി​​ന്‍റെ ഭാ​​ര്യ. മ​​ക​​ൾ: കു​​ഞ്ഞാ​​റ്റ.