കേരളത്തെ കലാപഭൂമിയാക്കുന്നതിൽ മുഖ്യമന്ത്രി വിജയിച്ചു: ചെന്നിത്തല

01:04 AM Jan 05, 2019 | Deepika.com
പ​​​ന്പ: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​രി​​​വാ​​​ർ​ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​ക്കൊ​​​ടു​​​ത്തു കേ​​​ര​​​ള​​​ത്തെ ക​​​ലാ​​​പ​​​ഭൂ​​​മി​​​യാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം പ​​​ന്പ​​​യി​​​ൽ മാ​​​ധ്യ​​​മ​​​​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ത സൗ​​​ഹാ​​​ർ​​​ദത്തി​​​നും മാ​​​ന​​​വ സൗ​​​ഹൃ​​​ദ​​​ത്തി​​​നും പേ​​​രു​​​കേ​​​ട്ട കേ​​​ര​​​ള​​​മ​​​ന​​​സു​​​ക​​​ളി​​​ൽ വ​​​ർ​​​ഗീ​​​യ വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ വി​​​ത്തു​​​പാ​​​കി വ​​​ള​​​വും വെ​​​ള്ള​​​വും ന​​​ൽ​​​കി മു​​​ള​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​ജ​​​യി​​​ച്ച​​​താ​​​യി ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

ന​​​വോ​​​ത്ഥാ​​ന നാ​​​യ​​​ക​​​നാ​​​കാ​​​ൻ ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റ​​​ങ്ങി​​​യ മു​​​ഖ്യ​​​ന്‍റെ അ​​​പ​​​ഹാ​​​സ്യ മു​​​ഖ​​​മാ​​​ണ് കേ​​​ര​​​ളം ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ല​​​വും ച​​​രി​​​ത്ര​​​വും കേ​​​ര​​​ളം​​​ക​​​ണ്ട ഏ​​​റ്റ​​​വും ബു​​​ദ്ധി​​​ഹീ​​​ന​​​നാ​​​യ മു​​​ഖ്യ​​​നെ​​​ന്നു പി​​​ണ​​​റാ​​​യി​​​യെ മു​​​ദ്ര​​​കു​​​ത്തും.

കോ​​​ട​​​തി​​​വി​​​ധി​​​യു​​​ണ്ടെ​​ങ്കി​​​ലും പ്രാ​​​യോ​​​ഗി​​​ക ബു​​​ദ്ധി​​​യോ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കാ​​​മാ​​​യി​​​രു​​​ന്ന ഒ​​​രു വി​​​ഷ​​​യ​​​ത്തെ തെ​​​രു​​​വ് യു​​​ദ്ധ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ർ​​​ക്കാ​​​രി​​​നും സി​​​പി​​​എ​​​മ്മി​​​നു​​​മാ​​​ണെ​​​ന്നും ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പം ഉ​​​റ​​​ച്ചു​​​നി​​​ന്ന് ആ​​​ചാ​​​ര അ​​​നു​​​ഷ്ടാ​​​ന​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ഗാ​​​ന്ധി​​​യ​​​ൻ സ​​​മ​​​ര​​​മു​​​റ​​​ക​​​ളും ഒ​​​പ്പം നി​​​യ​​​മ പോ​​​രാ​​​ട്ട​​​വും ന​​​ട​​​ത്തു​​​ന്ന കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ നി​​​ല​​​പാ​​​ടു ശ​​​രി​​​യാ​​​ണെ​​​ന്നു കാ​​​ലം​​​തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.