മ​ക​ര​വി​ള​ക്കിനുശേ​ഷം കൂടുതൽ യുവതികളെ ശബരിമലയിൽ എത്തിക്കുമെന്ന് ഗീതാനന്ദൻ

12:48 AM Jan 05, 2019 | Deepika.com
കോ​​​​ട്ട​​​​യം: മ​​​​ക​​​​ര​​​​വി​​​​ള​​​​ക്കു സീ​​​​സ​​​​ണു​​​​ശേ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ യു​​​​വ​​​​തി​​​​ക​​​​ളെ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു ശ​​​​ബ​​​​രി​​​​മ​​​​ല ആ​​​​ദി​​​​വാ​​​​സി അ​​​​വ​​​​കാ​​​​ശ പു​​​​നഃ​​​സ്ഥാ​​​​പ​​​​ന സ​​​​മി​​​​തി ക​​​​ണ്‍​വീ​​​​ന​​​​ർ എം. ​​​​ഗീ​​​​താ​​​​ന​​​​ന്ദ​​​​ൻ. മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് സീ​​​​സ​​​​ണി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ യു​​​​വ​​​​തി​​​​ക​​​​ളെ എ​​​​ത്തി​​​​ക്കു​​​​ക​​​​യെ​​​​ന്ന മു​​​​ൻ​​​​തീ​​​​രു​​​​മാ​​​​നം ക​​​​ന​​​​ക ദു​​​​ർ​​​​ഗ​​​​യു​​​​ടെ​​​​യും ബി​​​​ന്ദു​​​​വി​​​​ന്‍റെയും വ​​​​ര​​​​വോ​​​​ടെ ത​​​​ത്കാ​​​​ല​​​​ത്തേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

യു​​​​വ​​​​തീ​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ അ​​​​യി​​​​ത്താ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ ത​​​​ന്ത്രി​​​​യെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യ​​​​ണം. ത​​​​ന്ത്രി നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യെ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം സാ​​​​മു​​​​ദാ​​​​യി​​​​ക സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മ​​​​ത​​​​വ​​​​ർ​​​​ഗീ​​​​യ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സാ​​​​മു​​​​ദാ​​​​യി​​​​ക​​​ശ​​​​ക്തി​​​​ക​​​​ളും ത​​​​ന്ത്രി​​​​യു​​​ടെ ബ്രാ​​​​ഹ്മ​​​​ണ്യ പ​​​​ദ​​​​വി​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന​​​​ത്. യു​​​​വ​​​​തി​​​​ക​​​​ൾ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യെ​​​​ന്ന​​​​തി​​​​നാ​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി മാ​​​​നി​​​​ച്ചു ത​​​​ന്ത്രി​​​​സ​​​​മു​​​​ച്ച​​​​യ​​​​വു​​​​മാ​​​​യി ത​​​​ന്ത്രി​​​​ക​​​​ൾ സ്വ​​​​യം ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​ക​​​​ണം.

ബ്രാ​​​​ഹ്മ​​​​ണ്യ​​​വി​​​​രു​​​​ദ്ധ-​​​ജാ​​​​തി​​​​വി​​​​രു​​​​ദ്ധ ന​​​​വോ​​​​ത്ഥാ​​​ന സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 14നു ​​​​കോ​​​​ട്ട​​​​യ​​​​ത്തു സ​​​​മി​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള സാം​​​​സ്കാ​​​​രി​​​​ക നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ത​​​​ന്ത്രി​​​​സ​​​​മു​​​​ച്ച​​​​യം പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യി ക​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും ഗീ​​​​താന​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.