പ്ലാ​സ്റ്റി​ക് നി​രോ​ധന ഉത്തരവ് പാലിക്കാത്ത ക​ട​ക​ൾ പൂ​ട്ടാത്തതെന്തെന്നു കോ​ട​തി

12:37 AM Jan 05, 2019 | Deepika.com
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ ഉ​​​ത്ത​​​ര​​​വ് ലം​​​ഘി​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ അ​​​ട​​​ച്ചു പൂ​​​ട്ടേ​​​ണ്ട​​​ത​​​ല്ലേ​​​യെ​​​ന്നും ഇ​​ത്ത​​രം ക​​​ട​​​ക​​​ൾ​​​ക്കു ലൈ​​​സ​​​ൻ​​​സ് തു​​​ട​​​രു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. പ​​​ന്പ, നി​​​ല​​​യ്ക്ക​​​ൽ, സ​​​ന്നി​​​ധാ​​​നം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കാ​​​ത്ത ക​​​ട​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ എം. ​​​മ​​​നോ​​​ജ് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം വാ​​​ക്കാ​​​ൽ ചോ​​​ദി​​​ച്ച​​​ത്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ​​​ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ പ​​​ന്പ, നി​​​ല​​​യ്ക്ക​​​ൽ, സ​​​ന്നി​​​ധാ​​​നം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​യ്ക്കി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ പ​​​ത്ത​​​നം​​​തി​​​ട്ട ക​​​ള​​​ക്ട​​​ർ, എ​​​ഡി​​​എം, ഡ്യൂ​​​ട്ടി മ​​​ജി​​​സ്ട്രേ​​​ട്ട് എ​​​ന്നി​​​വ​​​ർ​​​ക്കു ​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വു പാ​​​ലി​​​ക്കാ​​​ത്ത ക​​​ട​​​ക​​​ൾ അ​​​ട​​​ച്ചു പൂ​​​ട്ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.