മല കയറാൻ ശ്രീലങ്കൻ യുവതി പ്രതിഷേധം ഭയന്ന് മടങ്ങി

12:19 AM Jan 04, 2019 | Deepika.com
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ശ്രീ​ല​ങ്ക​ൻ യു​വ​തി പ്ര​തി​ഷേ​ധം ഭ​യ​ന്നു പി​ൻ​മാ​റി. ഇ​ന്ന​ലെ രാ​ത്രി​യാ​ണു ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​ള്ള മു​പ്പ​ത്തി​യേ​ഴു​കാ​രി പ​ത്തു​വ​യ​സു​ള്ള കു​ട്ടി​യോ​ടൊ​പ്പം മ​ല ച​വി​ട്ടാ​ൻ പ​ന്പ​യി​ലെ​ത്തി​യ​ത്. പ​ന്പ ഗാ​ർ​ഡ്റൂ​മി​ലെ​ത്തി​യ ഇ​വ​ർ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ള്ള സാ​ധ്യ​ത തേ​ടി.

പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് രാ​ത്രി​യി​ൽ ത​ന്നെ ഇ​വ​ർ​ക്കു മ​ല ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ മ​ര​ക്കൂ​ട്ട​ത്തി​നു സ​മീ​പ​മെ​ത്തി​യ​തോ​ടെ ശ​ബ​രി​മ​ല ന​ട​പ​ന്ത​ലി​ൽ യു​വ​തി​യെ ത​ട​ഞ്ഞേ​ക്കു​മെ​ന്ന സൂ​ച​ന ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നു ല​ഭി​ച്ചു. ഈ ​വി​വ​രം യു​വ​തി​യെ ധ​രി​പ്പി​ച്ച​തി​നേ തു​ട​ർ​ന്ന് ഇ​വ​ർ മ​ല​ക​യ​റ്റ​ത്തി​ൽ നി​ന്നു പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. രാ​ത്രി പ​ത്തോ​ടെ ഇ​വ​ർ മ​ര​ക്കൂ​ട്ട​ത്തു​നി​ന്നു തി​രി​കെ​യി​റ​ങ്ങി.