ഓ​ണ്‍​ലൈ​ൻ വ​ന്നി​ട്ടും രക്ഷയില്ല; തീർപ്പാക്കാതെ 1.57 ല​ക്ഷം പോ​ക്കു​വ​ര​വ് അ​പേ​ക്ഷ

01:52 AM Dec 19, 2018 | Deepika.com
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ൻ പോ​​​ക്കു​​​വ​​​ര​​​വ് സം​​വി​​ധാ​​നം നി​​​ല​​​വി​​​ൽ വ​​​ന്നി​​​ട്ടും സം​​​സ്ഥാ​​​ന​​​ത്തെ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ 1,56,973 പോ​​​ക്കു​​വ​​ര​​​വ് അ​​​പേ​​​ക്ഷ​​​ക​​​ൾ തീ​​​ർ​​​പ്പാ​​​കാ​​​തെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്നു. സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ണു വൈ​​കു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യു​​ന്ന​​ത്. പോ​​​ക്കു​​​വ​​​ര​​​വ് ഓ​​​ണ്‍​ലൈ​​​നാ​​ക്കി​​യ​​തി​​ൽ താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത ജീ​​വ​​ന​​ക്കാ​​ർ മ​​ന​​ഃപൂർ​​വം വൈ​​കി​​ക്കു​​ന്ന​​താ​​യും ആ​​ക്ഷേ​​പ​​മു​​ണ്ട്.

കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. 37,455 എ​​​ണ്ണം. 1,111 അ​​​പേ​​​ക്ഷ​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ള്ള ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലാ​​​ണു കു​​​റ​​​വ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 10,862, പ​​​ത്ത​​​നം​​​തി​​​ട്ട 3,941, കോ​​​ട്ട​​​യം 4,656, ഇ​​​ടു​​​ക്കി 1,873, എ​​​റ​​​ണാ​​​കു​​​ളം 16,247, തൃ​​​ശൂ​​​ർ 22,528, പാ​​​ല​​​ക്കാ​​​ട് 2,499, മ​​​ല​​​പ്പു​​​റം 28,296, കോ​​​ഴി​​​ക്കോ​​​ട് 9,464, വ​​​യ​​​നാ​​​ട് 5,263, ക​​​ണ്ണൂ​​​ർ 3,566, കാ​​​സ​​​ർ​​​ഗോ​​​ഡ് 9,212 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന അ​​​പേ​​​ക്ഷ​​​ക​​ളു​​ടെ എ​​ണ്ണം.

സം​​​സ്ഥാ​​​ന​​​ത്തെ 1,664 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ 1,615 ലും ​​ഓ​​​ണ്‍​ലൈ​​​ൻ പോ​​​ക്കു​​​വ​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 49 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​ത്. ഇ​​​തി​​​ല​​ധി​​ക​​വും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ്.

റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ റെ​​​ലി​​​സ് എ​​​ന്ന സോ​​​ഫ്റ്റ്‌വേ​​​റും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​ന്‍റെ പേ​​​ൾ എ​​​ന്ന സോ​​​ഫ്റ്റ്‌വേറും സം​​​യോ​​​ജി​​​പ്പി​​​ച്ചാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ണ്‍​ലൈ​​​ൻ പോ​​​ക്കു​​​വ​​​ര​​​വ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്. ആ​​​ധാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞാ​​​ൽ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു ഡോ​​​ക്യു​​​മെ​​​ന്‍റ് അ​​​പ് ലോ​​​ഡ് ചെ​​​യ്യു​​​ന്ന മു​​​റ​​​യ്ക്കു ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ല​​ഭി​​ക്കും. ഡാ​​​റ്റ​​​യും ആ​​​ധാ​​​ര​​​വും പ​​​രി​​​ശോ​​​ധി​​​ച്ചു വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​ക്കു പോ​​​ക്കു​​​വ​​​ര​​​വ് ന​​ട​​പ​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും സാ​​​ധി​​​ക്കും. ഡാ​​​റ്റ​​​യി​​​ൽ തെ​​​റ്റു​​​ണ്ടെ​​​ങ്കി​​​ൽ സ​​​ബ്‌ര​​​ജി​​​സ്ട്രാ​​​ർ​​​ക്കു വി​​​വ​​​രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നും തി​​​രു​​​ത്തി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ തി​​​രി​​​കെ അ​​​യ​​യ്​​​ക്കാ​​​നും ക​​​ഴി​​​യും.

പോ​​​ക്കു​​​വ​​​ര​​​വ് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ മൊ​​​ബൈ​​​ൽ ന​​​ന്പ​​​റി​​​ലേ​​​ക്കു ത​​​ണ്ട​​​പ്പേ​​​ർ ന​​​ന്പ​​​ർ, സ​​​ർ​​​വേ ന​​​ന്പ​​​ർ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മെ​​​സേ​​​ജ് ന​​​ൽ​​​കും.

സ​​ബ്ഡി​​വി​​ഷ​​ൻ കേ​​​സു​​​ക​​​ളി​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ റി​​​പ്പോ​​​ർ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഓ​​​ണ്‍​ലൈ​​​നാ​​​യി ത​​​ന്നെ ഡോ​​​ക്യു​​​മെ​​​ന്‍റ് ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ​​​ക്ക് അ​​​യ​​​യ്ക്കും. അ​​ദ്ദേ​​ഹം അ​​​പ്രൂ​​​വ് ചെ​​​യ്യു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചു വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ൽ തി​​​രി​​​കെ​​യെ​​ത്തും. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ അ​​ന്തി​​മ​​മാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തോ​​ടെ ത​​​ണ്ട​​​പ്പേ​​​രും സ​​​ർ​​​വേ ന​​​ന്പ​​​രും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​പേ​​ക്ഷ​​ക​​നു മെ​​​സേ​​​ജ് ല​​​ഭി​​​ക്കും. പോ​​​ക്കു​​​വ​​​ര​​​വി​​​ന്‍റെ ഫീ​​​സും പ്ര​​​സ്തു​​​ത ഭൂ​​​മി​​​യു​​​ടെ ക​​​ര​​​വും ഓ​​​ണ്‍​ലൈ​​​നാ​​​യി ത​​​ന്നെ അ​​ട​​യ്ക്കാം. ഇതാണ് ഓ​​​ണ്‍​ലൈ​​​ൻ പോ​​​ക്കു​​​വ​​​ര​​​വ് സം​​വി​​ധാ​​ന​​ം. ഇതിനായി 13.79 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്.


ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം