കൊച്ചി: സ്ത്രീകളെ ശക്തീകരിക്കേണ്ട ആവശ്യമില്ലെന്നും സ്വതന്ത്രമായ വളർച്ചയ്ക്കു സമൂഹം കല്പിച്ചിട്ടുള്ള വിഘാതങ്ങൾ നീക്കുകയാണ് വേണ്ടതെന്നും തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്. തൊഴിൽശാലകളിലെ സ്ത്രീശക്തീകരണം സംബന്ധിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സ്റ്റേറ്റ് കൗണ്‍സിൽ, ആരോഗ്യസേവന സംഘടനയായ സ്വസ്തി, വാൾമാർട്ട് ഇന്ത്യയുടെ സ്ത്രീശക്തീകരണ വിഭാഗം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സിൽ കോ-ചെയർ ദീപക് എൽ. അസ്വാനി, സംസ്ഥാന മേധാവി സാവിയോ മാത്യു, സ്വസ്തി ഡയറക്ടർ കെ.ജി. ജോസഫ് ജൂലിയൻ, നികാസു ഗ്രൂപ്പ് ചെയർമാൻ കെ.കെ. പിള്ള, സുചിത്ര മേനോൻ, എസ്.പി. കമ്മത്ത് എന്നിവർ പ്രസംഗിച്ചു.
ഏകദിന ശില്പശാല സംഘടിപ്പിച്ചു
01:36 AM Dec 19, 2018 | Deepika.com