മയക്കുമരുന്നു വിരുദ്ധ മാജിക് റാലിക്ക് ഇന്നു തുടക്കം
01:28 AM Dec 19, 2018 | Deepika.com
കൊച്ചി: സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരേ ലയണ്‍സ് ക്ലബ്സ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. മൂന്നു ജില്ലകളിലായി നാലു ദിവസം നീണ്ടുനിൽക്കുന്ന മയക്കുമരുന്നു വിരുദ്ധ മാജിക് റാലി ഇന്നു രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളിനു സമീപം കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് ഫ്ളാഗ് ഓഫ് ചെയ്യും.