തിരുവനന്തപുരം: കരുനാഗപ്പള്ളി യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ 30 വരെ ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
20,21,22,23,26,28,29 തിയതികളിൽ ആലപ്പുഴ–കൊല്ലം പാസഞ്ചറും 21,22,23,24,27,29,30 തിയതികളിൽ കൊല്ലം–ആലപ്പുഴ പാസഞ്ചറും റദ്ദാക്കി 20,22,24,27,28,29 തിയതികളിലെ കൊല്ലം–ഹൈദരാബാദ് സ്പെഷൽ ട്രെയിൻ, കൊച്ചുവേളി–ലോകമാന്യതിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് എന്നിവ 45 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയോടും. 20,21,22,23,26,28,29 തിയതികളിലെ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയോടും. കൂടാതെ കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ രണ്ട് മണിക്കൂർ ട്രെയിൻ പിടിച്ചിടും. 20ന് കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ് 45 മിനിറ്റ് വൈകിയോടും.
കൂടാതെ തിരുവനന്തപുരം സെൻട്രൽ,ശാസ്താംകോട്ട സ്റ്റേഷനുകളിൽ 30 മിനിറ്റ് വീതം പിടിച്ചിടും. 21ന് കൊല്ലം–നിസാമുദീൻ സ്പെഷൽ ട്രെയിൻ 2.15 മണിക്കൂർ വൈകും. 22ന് തിരുവനന്തപുരം–ഹസ്രത്ത് നിസാമുദീൻ എക്സ്പ്രസ് 60 മിനിറ്റ് വൈകും. കൂടാതെ ശാസ്താംകോട്ടയിൽ 15 മിനിറ്റ് പിടിച്ചിടും. 20,21,22,23,26,28,29 ദിവസങ്ങളിലെ ചെന്നൈ എഗ്മോർ–ഗുരുവായൂർ എക്സ്പ്രസ്, ശ്രീഗംഗനഗർ–കൊച്ചുവേളി എക്സ്പ്രസ്, ഹൈദരാബാദ്–കൊല്ലം സ്പെഷൽ ട്രെയിൻ, മാഗ്ലൂർ–തിരുവനന്തപുരം എക്സ്പ്രസ്, വേരാവൽ–തിരുവനന്തപുരം എക്സ്പ്രസ്,ഗന്ധിധാം- നാഗർകോവിൽ എക്സ്പ്രസ്, കരിംനഗർ–കൊല്ലം സ്പെഷൽ ട്രെയിൻ എന്നിവ രണ്ട് മുതൽ അഞ്ച് മണിക്കൂർവരെ വൈകിയോടും.
നാളെ മുതൽ 30 വരെ ട്രെയിൻ നിയന്ത്രണം
01:04 AM Dec 19, 2018 | Deepika.com