മുതിർന്ന പത്രജീവനക്കാർക്കുള്ള പെൻഷൻ അനുവദിച്ചു

01:04 AM Dec 19, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ​ത്ര​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു 2000-ത്തി​നു മു​ന്പ് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് 2016 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പെ​ൻ​ഷ​ൻ ഉ​ത്ത​ര​വാ​യി. പ​ത്ര​വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും സം​ഘ​ട​ന​ക​ളാ​യ കെ​എ​ൻ​ഇ​എ​ഫ്, എ​ൻ​ജെ​പി​യു കേ​ര​ള എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ നി​വേ​ദ​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​ന​മാ​യ​ത്.

പ്ര​സ്തു​ത സം​ഘ​ട​ന​ക​ളു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ർ​ന്ന യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​നു​മോ​ദ​നം അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ 10,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ആ​രോ​ഗ്യ​സു​ര​ക്ഷാ​പ​ദ്ധ​തി​യി​ൽ പെ​ൻ​ഷ​ൻ​കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ സി. ​മോ​ഹ​ന​ൻ, വി. ​ബാ​ല​ഗോ​പാ​ല​ൻ, പി. ​ദി​ന​ക​ര​ൻ, എം.​സി. ശി​വ​കു​മാ​ര​ൻ നാ​യ​ർ, ശ്രീ​ധ​ര​ൻ, എ​ൻ.​കെ. സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.