മഞ്ചേരി: നടി മഞ്ജുവാര്യർ ഇല്ലെങ്കിലും വനിതാമതിലിന് ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എം.എം.മണി. അവർക്ക് കലാകാരിയെന്ന നിലയിൽ ഇഷ്ടമുള്ള തീരുമാനമെടുക്കാം. ആരെയും ആശ്രയിച്ചല്ല പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംതരം പൗരൻമാരെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. രാമൻനായരുടെ കൂടെ രമേശ് ചെന്നിത്തലയും പ്രയാർ ഗോപാലകൃഷ്ണനും ആർഎസ്എസിൽ പോയാലും അതിശയിക്കേണ്ടതില്ല. പാർട്ടിഓഫീസുകളിൽ സിപിഎം പാർട്ടിവളർത്താൻ ആലോചിക്കുമ്പോൾ പളളികളിലാണ് ലീഗ് പാർട്ടി വളർത്തുന്നതെന്നും മന്ത്രി ആരോപിച്ചു.ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
മഞ്ജു ഇല്ലെങ്കിലും മതിലിന് കുഴപ്പമില്ല: മന്ത്രി എം.എം. മണി
02:12 AM Dec 18, 2018 | Deepika.com