അഖില കേരള പാനവായന മത്സരം
01:42 AM Dec 18, 2018 | Deepika.com
പാലാ: ചിറ്റാർ സെന്റ് ജോർജ് പള്ളിയുടെ സ്ഥാപകനായ ഫാ.ജോസഫ് ഏഴുപിലായിലിന്റെ സ്മരണാർഥം എസ്എംവൈഎം ചിറ്റാർ യൂണിറ്റിന്റെയും തൃശൂർ അർണോസ് പാതിരി അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ അഖില കേരള പാനവായന മത്സരം നടത്തുന്നു. 28ന് രാവിലെ 9.30മുതൽ ചിറ്റാർ സെന്റ് ജോർജ് അഗൊപ്പെ സെന്ററിലാണ് മത്സരം. 23നു മുന്പ് പേര് രജിസ്റ്റർ ചെയ്യണം. 9495844910, 8281754558.