കോഴിക്കോട്: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേരിലുള്ള ചാവറ സംസ്കൃതീ പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് എം.കെ. സാനു സമ്മാനിച്ചു. ചാവറയച്ചന്റെ ചരിത്രം വായിച്ചപ്പോൾ ഏറെ അത്ഭൂതപ്പെട്ടിട്ടുണ്ടെന്നും അപ്രായോഗികമെന്ന് കരുതുന്നതിനെ പ്രയോഗത്തിൽ വരുത്താൻ പരിശ്രമിച്ച വ്യക്തിയായിരുന്നു ചാവറയച്ചനെന്നും എംടി പറഞ്ഞു.
ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി, സംവിധായകൻ രഞ്ജിത്ത്, ഫാ. തോമസ് തെക്കൻ, ഫാ. തോമസ് പന്തപ്ലാക്കൽ, ഫാ. റോബി കണ്ണൻചിറ, ഫാ. അനിൽ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ചാവറ പുരസ്കാരം എംടിക്ക് സമ്മാനിച്ചു
01:40 AM Dec 16, 2018 | Deepika.com