കോട്ടയം: ക്നാനായ സമുദായാംഗമായ ഗ്വാളിയർ രൂപത ബിഷപ് ഡോ. തോമസ് തെന്നാട്ടിന്റെ ആകസ്മിക നിര്യാണത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുശോചിച്ചു. തീഷ്ണതയുള്ള മിഷനറിയും ഇടയനുമായിരുന്നു ഡോ. തോമസ് തെന്നാട്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജാതിമതഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായിരുന്നു. മാതൃകാ മിഷനറി പ്രവർത്തനമായിരുന്നു മാർ തെന്നാട്ടിന്റേത്. ക്നാനായ സമുദായത്തിന്റെ സ്വതസിദ്ധമായ പ്രേഷിതചൈതന്യം ഉൾക്കൊണ്ട് അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന അദ്ദേഹം സമുദായത്തെയും കോട്ടയം അതിരൂപതയെയും വളരെയേറെ സ്നേഹിച്ചിരുന്നെന്നും മാർ മൂലക്കാട്ട് അനുസ്മരിച്ചു. കോട്ടയം അതിരൂപതയിൽനിന്നുള്ള അഞ്ചാമത്തെ മിഷനറി മെത്രാനായിരുന്നു മാർ തോമസ് തെന്നാട്ട്.
ബിഷപ്പിന്റെ വിയോഗത്തിൽ മാർ മാത്യു മൂലക്കാട്ട് അനുശോചിച്ചു
01:39 AM Dec 16, 2018 | Deepika.com