കാഞ്ഞങ്ങാട്: പിന്നോക്കവിഭാഗ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സാഹിത്യകാരന് സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍. ‘പന്തിഭോജനം’’’’ പുസ്തകത്തെക്കുറിച്ചു പരാമര്‍ശിക്കവെ ജാതീയമായി ആക്ഷേപിച്ചുവെന്ന ഇദ്ദേഹത്തിന്റെ അയല്‍വാസിയും എല്‍ഐസി ഉദ്യോഗസ്ഥനുമായ ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് എസ്എംഎസ് ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് എസ്എംഎസ് ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിലാണ് സന്തോഷ് വിവാദപരാമര്‍ശം നടത്തിയത്.
കേസെടുത്തതിനേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഇന്നലെ ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായത്. മാവിലന് സമുദായത്തെയും സര്‍വോപരി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും മനപൂര്‍വം അവഹേളിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് പരമാര്‍ശനം നടത്തിയതെന്ന പരാതിയിലാണ് അറസ്റ്റ്. പിന്നോക്കക്കാരെ മനപൂര്‍വം അധിക്ഷേപിക്കുകയും അപമാനിക്കുകയും പൊതുജനങ്ങളുടെ മുമ്പില്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയില്‍ സന്തോഷ് സംസാരിച്ചുവെന്നുമാണ് പരാതി.
സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍
01:39 AM Dec 16, 2018 | Deepika.com