സിസ്റ്റർ ആൻസി മാപ്പിളപറന്പിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
01:13 AM Dec 16, 2018 | Deepika.com
കളമശേരി: എസ്എബിഎസ് കോണ്ഗ്രിഗേഷൻ എറണാകുളം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ആൻസി മാപ്പിളപറന്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വികാർ പ്രൊവിൻഷ്യൽമാരായി സിസ്റ്റർ ലിജ മരിയ പാനികുളം, സിസ്റ്റർ ക്ലെയർ കുറ്റിക്കോട്ടയിൽ, സിസ്റ്റർ പ്രീതി തുണ്ടത്തിൽ എന്നിവരും പ്രൊവിൻഷ്യൽ ഫിനാൻസ് ഓഫീസറായി സിസ്റ്റർ സെലിൻ പാലാട്ടിയും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ ലിസ്മി പോൾ നെടുന്പുറത്തും തെരഞ്ഞെടുക്കപ്പെട്ടു.