പരീക്ഷ മാറ്റിയത് മതിൽ മൂലമല്ല: എം ജി വാഴ്സിറ്റി

01:13 AM Dec 16, 2018 | Deepika.com
കോ​ട്ട​യം: എം​ജി വാ​ഴ്സി​റ്റി പ​രീ​ക്ഷ​ മാ​റ്റി​യ​ത് വ​നി​താ​മ​തി​ൽ കാ​ര​ണ​മ​ല്ലെ​ന്ന് വാ​ഴ്സി​റ്റി അ​ധി​കൃ​ത​ർ.ജ​​നു​​വ​​രി ഒ​​ന്നി​നു ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 31 ലേ​​ക്ക് മാ​​റ്റി​​യ​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു വ​​നി​​താ മ​​തി​​ലി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണെ​​ന്ന നി​​ല​​യി​​ലു​ള്ള പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​റി​​യി​​ച്ചു. ക്രി​​സ്മ​​സ് അ​​വ​​ധി​​ക്കു​​ശേ​​ഷം 31ന് ​​കോ​​ള​​ജു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​നാ​​ലും ജ​​നു​​വ​​രി ഒ​​ന്നി​​നു പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​തി​​ൽ ചി​​ല സാ​​ങ്കേ​​തി​​ക ത​​ട​​സ​​മു​​ള്ള​​തി​​നാ​​ലു​​മാ​​ണ് 31 ലേ​​ക്കു പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​യ​​തെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.