ആദ്യടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് നോബോൾ എറിഞ്ഞ ഇഷാന്ത് ശർമയുടെ പ്രകടനം മുൻനിർത്തി ഓസീസ് മാധ്യമങ്ങൾ ഇന്ത്യയുടെ അഡ്ലെയ്ഡ് ജയത്തെ വിമർശിച്ചതിനു മറുപടിയുമായി പേസർ. ഇന്നലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ 326ൽ ഒതുക്കിയശേഷം മാധ്യമങ്ങളെ കാണവെയാണ് ഇഷാന്ത് തനിക്കെതിരായ വിമർശനത്തിനു മറുപടി നല്കിയത്.
ഓസീസ് മാധ്യമമാണ് ചോദ്യങ്ങൾക്ക് (നോബോൾ) മറുപടി നല്കേണ്ടത്. എന്റെ ഉത്തരവാദിത്വമല്ല. ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇടയ്ക്ക് ഇതു (നോബോൾ) സംഭവിക്കാറുണ്ട്. പിഴവുകൾ മാനുഷികമാണ്. അതിനെക്കുറിച്ച് എനിക്ക് ആശങ്ക തെല്ലുമില്ല- ഇഷാന്ത് പറഞ്ഞു.
നോബോൾ മാനുഷികം: ഇഷാന്ത്
01:12 AM Dec 16, 2018 | Deepika.com